കോഴിക്കോട്: ലക്ഷദ്വീപിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറും അഡ്മിനിസ്ട്രേറ്ററുമായി വിരമിച്ച വെസ്റ്റ്ഹിൽ തൗഫീഖ് മൻസിലിൽ അലി ഹസൻ (80) നിര്യാതനായി. 1965 കാലഘട്ടത്തിൽ കോഴിക്കോട്ടെ പ്രശസ്ത ക്ലബായ യങ് ചലഞ്ചേഴ്സിനു വേണ്ടി ബൂട്ടണിഞ്ഞു.
കോഴിക്കോട് ജില്ല ടീം അംഗവുമായിരുന്നു. ഭാസി മലാപ്പറമ്പ്, അരയാൻ തോപ്പിൽ രവീന്ദ്രനാഥ്, ഗോളി സുധീർ, പ്രസന്നൻ, കെ.പി. അബൂബക്കർ എന്നിവർ സഹകളിക്കാരും സുഹൃത്തുക്കളുമായിരുന്നു. തൃശൂർ ചക്കോള, ജി.വി. രാജ, നാഗ്ജി, റൈഡേഴ്സ് ക്ലബ് എന്നീ മത്സരങ്ങളിലും കളിച്ചു.
ഭാര്യ: റുഖിയാബി. മക്കൾ: റസിയാബി, മുഹമ്മദ് സാദിഖ് (ദുബൈ), ഹസീന, ഫഷീല. മരുമക്കൾ: അബ്ദുറഹിമാൻ, ഹനീഫ, ഷഫീർ, ഷർമിന.