meതാവം: ചെറുകുന്ന് താവത്തെ പി.ഐ. മീനാക്ഷിയമ്മ (98) നിര്യാതയായി. പരേതനായ മുണ്ടയാടൻ കോറോത്ത് ശ്രീധരൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: ശങ്കരനാരായണൻ (റിട്ട. കാർഡമം ബോർഡ് എറണാകുളം), സരസ്വതി (മൊട്ടമ്മൽ), വിജയ ലക്ഷ്മി (താവം), സനാതനൻ (റിട്ട. ഐ.എസ്.ആർ.ഒ ബാംഗ്ലൂർ ), വിമല (മാത്തിൽ), ചന്ദ്രശേഖരൻ (പ്രവാസി), ശോഭന (വടേശ്വരം), ജയ പ്രഭ (മൊറാഴ), ജയശ്രീ (താവം). മരുമക്കൾ: ഗീത, ടി.പി. മാധവൻ (റിട്ട. അഗ്രികൾച്ചർ ഓഫിസർ, അന്തമാൻ), വത്സല, സി.എച്ച്. കൃഷ്ണൻ (റിട്ട. എസ്.ഐ ലക്ഷ ദ്വീപ് ), നാരായണൻ (റിട്ട. ഐ.സി. എ. ആർ. അന്തമാൻ), വിജയൻ (റിട്ട. തമിഴ്നാട് വൈദ്യുതി ബോർഡ്), പരേതനായ ഒ.വി. ദാമോദരൻ നമ്പ്യാർ. സഹോദരങ്ങൾ: പി.ഐ. ഉണ്ണി കൃഷ്ണൻ നമ്പ്യാർ (റിട്ട. കെ.എസ്.ആർ. ഒ), പരേതരായ ദേവകി അമ്മ, ഗോപാലൻ നമ്പ്യാർ, ജാനകി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് താവം സമുദായ ശ്മശാനത്തിൽ.