ഓമശ്ശേരി: അമ്പലക്കണ്ടി ഉണിക്കോരു പറമ്പിൽ പരേതനായ വെള്ളച്ചാലിൽ ചേക്കുവിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (64) നിര്യാതയായി.
പരേതരായ അഹമ്മദ് കുട്ടി പൂതർ പൊയിൽ (മടവൂർ)-ആയിഷ ഉണിക്കോരു പറമ്പിൽ ദമ്പതികളുടെ മകളാണ്.
ഒന്നര മാസം മുമ്പാണ് ഭർത്താവ് ചേക്കു മരിച്ചത്. മക്കൾ: സുഹറ, ബഷീർ (മാനു), നദീറ.
മരുമക്കൾ: ഹംസ മുത്താലം (കുവൈത്ത്), സലീന പിലാശ്ശേരി. സഹോദരങ്ങൾ: പരേതനായ യു.പി. അബൂബക്കർ കുട്ടി മുസ്ലിയാർ, നഫീസ കളരിക്കണ്ടി (ഓമശ്ശേരി).