റാന്നി: ചെത്തോങ്കര സൈലന്റ്വാലി പേരങ്ങാട്ട് പുത്തൻപറമ്പിൽ പി.വി. ഫിലിപ് (റാന്നി എസ്.സി.എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ -81) നിര്യാതനായി. മുത്തൂറ്റ് ഫിൻ കോർപ് മാനേജർ, മാർത്തോമ സൺഡേ സ്കൂൾ മേഖല സെക്രട്ടറി, പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ ഇടവക സെക്രട്ടറി, പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഏലിയാമ്മ (റിട്ട. അധ്യാപിക, എസ്.സി.എച്ച്.എസ്.എസ് റാന്നി). മക്കൾ: മിനി, മനു (കുവൈത്ത്), മിന്റു പി. ജേക്കബ് (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ, പത്തനംതിട്ട). മരുമക്കൾ: ജിയോ സുനിൽ (കുവൈത്ത്), ജിൻസി, ചിന്നു. മൃതദേഹം ശനിയാഴ്ച നാലിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച 1.30ന് പഴവങ്ങാടിക്കര ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.