അടിമാലി: അടിമാലി തങ്കപ്പൻസ് ജ്വല്ലറി ഉടമ ഐക്കരപടിക്കൽ പുത്തൻപുരയിൽ എം. തങ്കപ്പൻ (85) നിര്യാതനായി. ആദ്യകാല സ്വർണവ്യാപാരിയും തങ്കപ്പൻസ് ഫ്യൂവൽസ്, ശ്രീവിവേകാനന്ദ വിദ്യാസദൻ സ്കൂൾ എന്നിവയുടെ സ്ഥാപകനുമാണ്. ഭാര്യ: നേര്യമംഗലം കൂട്ടുങ്കൽ മുകളേൽ ജാനകിയമ്മ. മക്കൾ: ജയശ്രീ, ഡോ. ശ്രീലേഖ (സ്കിൻ റേഡിയൻസ്, കാഞ്ഞങ്ങാട്), ശ്രീകാന്ത് (തങ്കപ്പൻസ് ഗ്രൂപ്, അടിമാലി). മരുമക്കൾ: സുരേഷ് രാജൻ (രാജ് ബിൽഡേഴ്സ്, ആലുവ), ഡോ. വിനോദ്കുമാർ (വിനോദ് ഐ കെയർ, കാഞ്ഞങ്ങാട്), ദേവി സി. മേനോൻ (മാനേജർ, ഇൻഡസ് ഇൻഡ് ബാങ്ക്, പാലാരിവട്ടം). സംസ്കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പിൽ.