നാദാപുരം: ഉമ്മത്തൂരിലെ പൗരപ്രമുഖനായ വാച്ചാൽ താമസിക്കുന്ന കണ്ണാട്ടുങ്കൽ അബൂബക്കർ ഹാജി (75) നിര്യാതനായി. ഏറെക്കാലം ഖത്തറിൽ പ്രവാസി ആയിരുന്നു. ഭാര്യ: കുയ് തേരിയിലെ മാടംവെള്ളി സാറ. മക്കള്‍: ഷഫീഖ് വാച്ചാൽ (വൈറ്റ് ഗാർഡ് സംസ്ഥാന ക്യാപ്റ്റൻ), റഷീദ് (ഖത്തർ) ഖൈറുന്നിസ, ഫൗസിയ, ഷഹീർ, ഡോ. മുനീർ (ഖത്തര്‍). മരുമക്കൾ: സിജില, സറീന പാലക്കൂൽ, സലീം, ബഷീർ, മൻസൂറ, അമൽ അഹമ്മദ്. സഹോദരങ്ങൾ: ഖദീജ, കുഞ്ഞിപ്പാത്തു, ബിയ്യാത്തു, പരേതരായ കുഞ്ഞാമി ഹജ്ജുമ്മ, കുഞ്ഞമ്മദ് ഹാജി, മൊയ്തു ഹാജി.