ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന ഇ. ശ്രീധരൻ (77) നിര്യാതനായി. ചേമഞ്ചേരി യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. അഭയം സ്പെഷൽ സ്കൂൾ നിർവാഹക സമിതി അംഗം, കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, പൂക്കാട് കലാലയം ജന.സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കോറോത്തുകണ്ടി രാധ. മക്കൾ: ഷീജ (അധ്യാപിക, ചേമഞ്ചേരി യു.പി സ്കൂൾ), സിന്ധു (അധ്യാപിക, തിരുവങ്ങൂർ ഹൈസ്കൂൾ). മരുമക്കൾ: ദിനേഷ് ബാബു, സിജിത്ത് തീരം (മമത ബേക്കറി, പൂക്കാട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, പരേതരായ മീനാക്ഷി അമ്മ, ലക്ഷ്മിയമ്മ, തെക്കെ വളപ്പിൽ ദേവിയമ്മ, ശ്രീമതിയമ്മ.