പറപ്പൂർ: ചിറ്റിലപ്പിള്ളിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ ജോൺസന്റെയും ഷീബയുടെയും മകൻ നിജോയാണ് (22) മരിച്ചത്.
തിങ്കളാഴ്ച പുലർച്ച 12.30ന് ചിറ്റിലപ്പിള്ളി കുരിശുപള്ളിക്കു സമീപമായിരുന്നു അപകടം. പുഴക്കൽ ശോഭ സിറ്റിയിൽനിന്ന് സിനിമ കഴിഞ്ഞ് കൂട്ടുകാരുമൊത്ത് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്ക് ഓടിച്ച നിജോ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബൈക്കിലുണ്ടായിരുന്ന പറപ്പൂർ വടക്കൻ വീട്ടിൽ അഖിൽ ആന്റണിയെ (29) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോയും ബൈക്കും തകർന്നു. പേരാമംഗലം പൊലീസ് നടപടി സ്വീകരിച്ചു. നിജോ വെൽഡർ ജോലിക്കാരനാണ്. സഹോദരി: നിത്യ എഡ്വിൻ. സംസ്കാരം നടത്തി.