ആലപ്പുഴ: വെട്ടിയിട്ട മരത്തടി തലയിൽകൊണ്ട് പരിക്കേറ്റയാൾ മരിച്ചു. തണ്ണീർമുക്കം കളത്തേക്കാട്ട് പ്രേംകുമാറാണ് (56) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലിന് തണ്ണീർമുക്കം സ്കൂൾ കവലക്ക് സമീപമായിരുന്നു അപകടം.
മരംവെട്ടുകാരനെ സഹായിക്കാനെത്തിയതാണ് പ്രേംകുമാർ. വെട്ടിയിട്ട മരത്തടി നിലത്തുകിടന്ന മറ്റൊരു തടിയിൽ തട്ടി പ്രേംകുമാറിന്റെ തലയിൽ കൊള്ളുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
ഭാര്യ: സലഭ. മക്കൾ: സച്ചു, സൗമ്യ, ഹരികൃഷ്ണൻ. മരുമകൻ: ഷമിത്ത് ഷാജി.