പയ്യോളി: അയനിക്കാട് പരേതനായ കാട്ടും പുതുക്കുടി അസ്സയിനാർ ഹാജിയുടെ ഭാര്യ കാട്ടും പുതുക്കുടി എ.വി. ആമിന ഹജ്ജുമ്മ (83) നിര്യാതയായി. പരേതരായ കുനീമ്മൽ കോൽക്കാരൻ മൊയ്തുവിന്റെയും മറിയോമയുടെയും മകളാണ്. മക്കൾ: നഫീസ, അബ്ദുറസാഖ്, അബ്ദുസ്സമദ്, നൗഷാദ് (മൂവരും കുവൈത്ത്), റംല, ഷാഹിദ, സുബൈദ, മുഹമ്മദലി (ബഹ്റൈൻ), റഹീമ, താഹിറ, പരേതയായ സഫിയ. മരുമക്കൾ: അബൂബക്കർ പയ്യോളി (കുവൈത്ത് റേഡിയോ, ഉർദു വിഭാഗം മേധാവി), ലത്തീഫ് മുന്നാസ് (വ്യാപാരി), കൊടുമയിൽ അസ്സയിനാർ (മേപ്പയ്യൂർ വ്യാപാരി), കോലാരിക്കണ്ടി മുഹമ്മദ് (വ്യാപാരി), സലീം തോലേരി (ബഹ്റൈൻ), ബിൽക്കീസ്, സാജിത (ഇരുവരും മൂടാടി), ജസീല (പെരുമാൾപുരം), നൂബിയ (ഇരിങ്ങത്ത്), പരേതനായ കെ.സി. അസ്സയിനാർ. സഹോദരങ്ങൾ: അബ്ദുല്ല (കിനാര), പരേതരായ മമ്മു, പാത്തുമ്മ, ഐശ, അസ്സയിനാർ, ഖദീജ, ആസ്യ.