മുംബൈ: മുംബൈ സര്‍വ സേവ് സാംഖ് ഡയറക്ടർ ഫാ. ജോസ് അരയത്തേല്‍ എസ്.വി.ഡി (60) നിര്യാതനായി. തലയോലപ്പറമ്പ് പൊതി അരയത്തേല്‍ പരേതരായ ജോണ്‍- മറിയമ്മ ദമ്പതികളുടെ മകനാണ്. ചങ്ങനാശ്ശരി സെന്റ് ജോണ്‍സ് മിഷന് സെമിനാരി പ്രൊക്കുറേറ്റര്‍, സുപ്പീരിയര്‍ ഡെലിഗേറ്റ് മുംബൈ, യു.സി.ഡി.സി ഡയറക്ടര്‍, എ.ഐ.എസ്.എസ് അഡ്മിനിസ്ട്രേറ്റര്‍, ബാന്ദ്ര പ്രൊവിന്‍ഷ്യല്‍ ഹൗസ് റെക്ടര്‍ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
സഹോദരങ്ങള്‍: എ.ജെ. കുര്യന് (റിട്ട. മാര്‍ക്കറ്റ് ഫെഡ് ജി.എം), എ.ജെ. ജോര്‍ജ് (റിട്ട. എച്ച്.എന്‍.എല്‍, വെള്ളൂര്‍), ബേബി ജോണ്‍ (റിട്ട. സെക്രട്ടറി, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, വൈക്കം), ജോമി ജോണ്‍ (ബിസിനസ്), ഷാജി ജോണ്‍ (കൃഷിഭവന്, കൂത്താട്ടുകളം), പരേതയായ മേരി.
സംസ്കാരം ശനിയാഴ്ച മൂന്നിന് മുംബൈ അന്ധേരി ഈസ്റ്റ് സേക്രഡ് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍.