രാമനാട്ടുകര: ചിറക്കാംകുന്ന് കളത്തിങ്ങൽപറമ്പ് ബ്ളൂബെൽസിൽ റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ. ദാമോദരൻ പൂതേരി (73) നിര്യാതനായി. രാമനാട്ടുകര പഞ്ചായത്ത് അംഗം, രാമനാട്ടുകര സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.എം രാമനാട്ടുകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, കർഷക സംഘം മേഖല സെക്രട്ടറി , ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കൊണ്ടേടൻ റീജ. മക്കൾ: ലജിത് (സൗദി), സുദീപ്ത്. മരുമക്കൾ: മഞ്ജുഷ, നീതു. സഹോദരങ്ങൾ: പി.വി. മാധവൻ (സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം), ദേവകി, ലക്ഷ്മി , മോഹൻദാസ്, പ്രേമലത. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയ എന്നിവർ വസതി സന്ദർശിച്ചു.