നാദാപുരം: സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗം കെ. ബാലൻ മാസ്റ്ററുടെ ഭാര്യ എടച്ചേരിയിലെ കെ. ശാന്തകുമാരി നിര്യാതയായി. സി.പി.എം എടച്ചേരി ടൗൺ വെസ്റ്റ് അംഗം, മുൻ എടച്ചേരി പഞ്ചായത്ത് അംഗം, മഹിള അസോസിയേഷൻ മുൻ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: റോജ (റിട്ട. അധ്യാപിക, ചെറുമാവിലായി എൽ.പി സ്കൂൾ), സുധീർകുമാർ (സീനിയർ മാനേജർ, കേരള ബാങ്ക് വടകര), സുനിൽകുമാർ (അഭിഭാഷകൻ, വടകര), വിനോദ് കണ്ണോത്ത് (അഭിഭാഷകൻ, വടകര) മരുമക്കൾ: എം.കെ. പവിത്രൻ (റിട്ട. അഗ്രികൾചർ ഓഫിസർ), രശ്മി (കേരള ബാങ്ക് ഓർക്കാട്ടേരി), ബിന്ദു സോമൻ (അഭിഭാഷകൻ, വടകര), ശാലിനി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ട). സഹോദരങ്ങൾ: ബാലകൃഷ്ണൻ, രമേശൻ ആലിയോട്ട്, പത്മാവതി, സരസ്വതി, പ്രസന്ന, പ്രഭാസിനി, ഉഷ.