കൊടുവള്ളി: കരുവമ്പൊയിൽ വെസ്റ്റ് വെണ്ണക്കോട് മാതോലത്ത് കടവ് പാടത്തിൽ മുഹമ്മദ് ഹാജി (79) നിര്യാതനായി. വെസ്റ്റ് വെണ്ണക്കോട് ഏച്ചിക്കുന്ന് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പാടത്തിൽ നമസ്കാരപ്പള്ളി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ്യ ഹജ്ജുമ്മ. മക്കൾ: അശ്റഫ്, മരക്കാർ എന്ന ബാപ്പു, ശരീഫ് (ഖത്തർ), അബ്ദുന്നസീർ (മക്ക), ഷാജഹാൻ, റസീന (ആരാമ്പ്രം). മരുമക്കൾ: ബഷീർ ആരാമ്പ്രം (റിപ്പോർട്ടർ സിറാജ് ദിനപത്രം, കൊടുവള്ളി), സാബിറ (നെല്ലാങ്കണ്ടി), സുഹറ (ഓമശ്ശേരി), റസീന (ചളിക്കോട്), ഷബീബ, (തച്ചംപൊയിൽ), ശബ്ന (കാരന്തൂർ), സാഹിദ (പൂവ്വാട്ടുപറമ്പ്). സഹോദരങ്ങൾ: പരേതരായ പാടത്തിൽ അബൂബക്കർ ഹാജി, അബ്ദുല്ല ഹാജി, മൂസ ഹാജി, പാത്തോമ, ഉമ്മാച്ച ഹജ്ജുമ്മ, പാത്തുമ്മ ഹജ്ജുമ്മ, കദീജക്കുട്ടി ഹജ്ജുമ്മ.