കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം വിളയിൽ പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (93) നിര്യാതയായി. മക്കൾ: രാമചന്ദ്രൻപിള്ള, രാധാമണിയമ്മ, മണികണ്ഠൻ, അനിൽകുമാർ, പത്മകുമാർ, പരേതരായ ശശിധരൻപിള്ള, സുഭദ്രയമ്മ. മരുമക്കൾ: നളിനി, രാമചന്ദ്രൻ നായർ, സതി, ഗീത, സീന, സരിത, പരേതനായ കരുണാകരൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.