തൃപ്രയാർ: വലപ്പാട് ബീച്ച് പരേതനായ വേളയിൽ ഗോപാലന്റെ മകൻ വി.ജി. മോഹൻകുമാർ നിര്യാതനായി. ബോംബെ നഗരസഭയിൽ എൻജിനീയറായി സേവനം തുടങ്ങിയ അദ്ദേഹം കേന്ദ്ര സർക്കാറിന് കീഴിലുള്ള ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിൽ എക്സിക്യൂട്ടിവ് എൻജിനീയറായാണ് വിരമിച്ചത്. ഭാര്യ: സാവിത്രി. മക്കൾ: സവിത്ത് (എയർപോർട്ട് അതോറിറ്റി, ഷാർജ), സജി, ജിസ (അധ്യാപിക, ചാഴൂർ എസ്.എൻ.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ജൈത്ര (ഷാർജ), രാജേഷ് പ്രഭ (കിംജി ഗ്രൂപ് ഒഡിഷ), സുകേഷ് റാം (ജനറൽ മാനേജർ, മണപ്പുറം ഗ്രൂപ് കമ്പനീസ്). സഹോദരങ്ങൾ: അശോകൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ), പ്രേമചന്ദ്രൻ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ), ജ്യോതിബാസു (മാനേജർ ആൻഡ് പി.ആർ.ഒ, കാസിനോ ഹോട്ടൽസ് ലിമിറ്റഡ് തൃശൂർ), പത്മാവതി (റിട്ട. അധ്യാപിക, നാട്ടിക ഫിഷറീസ് ഹൈസ്കൂൾ), സുമംഗല ബായി, പരേതരായ സത്യൻ (എലൈറ്റ് ഗ്രൂപ്), നാഥൻ (റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, വ്യവസായ വകുപ്പ്), ആനന്ദ്.