വർക്കല: കോൺഗ്രസ് പ്രദേശികനേതാവും സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായ ഇടവ പാറയിൽ രഞ്ജുനിവാസിൽ രാമചന്ദ്രൻ നായർ(78) നിര്യാതനായി. കോൺഗ്രസ് ഇടവ മണ്ഡലം പ്രസിഡന്റ്, പാറയിൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, കാപ്പിൽ ശിവക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്, തിനവിള ഭഗവതി ക്ഷേത്രം പ്രസിഡന്റ്, പാറയിൽ നെഹ്റുജി ആർട്സ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: രാജി, രാജീവ്(കുവൈത്ത്), രഞ്ജു(വർക്കല നഗരസഭ കൗൺസിലർ). മരുമക്കൾ: മണികണ്ഠൻനായർ, പ്രഷി, ബിനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.