കോതമംഗലം: വെണ്ടുവഴി പട്ടമ്മാവുടിയിൽ (അമ്പാട്ടുകുടിയിൽ) സൈദ് (75) നിര്യാതനായി. ഭാര്യ: അടിവാട് മാങ്കുഴി പുത്തൻപുരയിൽ പാത്തുമ്മ. മക്കൾ: പരീത് (പൊലീസ്, കുറുപ്പംപടി), ആബിദ, ഹലീമ, അജാസ് (കൃഷിഭവൻ, കോട്ടപ്പടി), സൗദ. മരുമക്കൾ: റഹ്മത്ത് (തൊഴിൽ വകുപ്പ്, തൊടുപുഴ), അലി ബാഖവി ചെറുവട്ടൂർ (ഖതീബ്, കാട്ടിക്കുന്നം ജുമാമസ്ജിദ്), സബ്ന (നഴ്സ്, കണ്ണൂർ ഗവ. ജനറൽ ആശുപത്രി), മുജീബ് പൂവത്തൂർ, പരേതനായ നൗഷാദ്. ഖബറടക്കം ഞായറാഴ്ച 11ന് വെണ്ടുവഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.