തിരൂരങ്ങാടി: റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് ചെമ്മാട് സൻമനസ്സ് റോഡ് കെ.കെ. അബ്ദുസ്സലാം (70) നിര്യാതനായി. ചെമ്മാട് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി എട്ടാം ഡിവിഷൻ മുസ്ലിം ലീഗ് ചെയർമാൻ, ചെമ്മാട് സന്മനസ്സ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ്, ചെമ്മാട് ശാഖ കെ.എൻ.എം പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം ലൈല സലാം. മക്കൾ: സമീൽ (ദുബൈ), സാജിദ് (കിൻഫ്ര, തിരുവനന്തപുരം), ഫാസിൽ (ബംഗളൂരു), ഫവാസ് (സൗദി), ഷഫ്ന. മരുമക്കൾ: ഫഹദ് (ബംഗളൂരു), റംല (പട്ടാമ്പി), ഷാദിയ (കാരന്തൂർ), ജസീല (കോട്ടക്കൽ), ഷിബില (മഞ്ചേരി).