നിലമ്പൂര്‍: ടൈംസ് സായാഹ്ന പത്രാധിപരായിരുന്ന നിലമ്പൂർ വീട്ടിക്കുത്തിലെ പരേതനായ പടയങ്ങര രാഘവന് നായരുടെ ഭാര്യ മുന്നിലാത്ത് പത്മാവതി അമ്മ (91) നിര്യാതയായി. മക്കള്‍: രാജലക്ഷ്മി (റിട്ട. ഡിവൈ.എസ്.പി ഓഫിസ് ജീവനക്കാരി), സത്യഭാമ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി, ചേര്‍ത്തല), രാജഗോപാലന്‍, വസന്തകുമാരി (മലപ്പുറം വ്യവസായ കേന്ദ്രം റിട്ട. ജീവനക്കാരി), രവീന്ദ്രന് (മാതൃഭൂമി ഏജൻറ്, നിലമ്പൂര്‍), രമേശന് (റേഞ്ച് ഓഫിസര്‍, വനം വിജിലന്‍സ് നിലമ്പൂര്‍), പരേതനായ സുരേന്ദ്രന് (റിട്ട. എസ്.ഐ, നിലമ്പൂര്‍). മരുമക്കള്‍: രാമചന്ദ്രന് നായര്‍ (മേലാറ്റൂര്‍ ആര്.എം.എച്ച്.എസ്. റിട്ട. ജീവനക്കാരന്), ഇന്ദിര (റിട്ട. അധ്യാപിക, മമ്പാട് എ.യു.പി.എസ്), അരവിന്ദാക്ഷന്, ഇന്ദിര (വിദ്യാഭാരതി സ്കൂള്‍, പൂക്കോട്ടുംപാടം), അനിത (ഗുഡ് ഹോപ്പ് സ്കൂള്‍, നിലമ്പൂര്‍), ജിഷ (അധ്യാപിക, എ.യു.പി.എസ് മമ്പാട്), പരേതനായ മോഹനന് കുട്ടി (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തറവാട്ടുവളപ്പില്‍.