നാദാപുരം: കുമ്മങ്കോട് ചെറിയ കോമത്ത് താമസിക്കുന്ന വില്യാപ്പള്ളി കൊല്ലറോത്ത് ഇബ്രാഹീം മുസ്ലിയാർ (74) നിര്യാതനായി. നീണ്ടകാലം വില്യാപ്പള്ളി മല്ലറക്കൽ നാസിറുൽ ഇസ്ലാം മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: ഹഫ്സ പുത്തംവീട്ടിൽ. മക്കൾ: റംല, സാറ, അസ്മ, സഹറ, സുമയ്യ, മുഹമ്മദ്, സുഹൈൽ, സഹൽ. മരുമക്കൾ: ഇസ്മായിൽ അസീസ് (ഒമ്പതുകണ്ടം), യാസർ ബാഖവി, അസീസ് (പാറക്കടവ്), ഹാമിദ് ഹുദവി, സഅദിയ. സഹോദരങ്ങൾ: മൊയ്ദു ഹാജി, ഹലീമ, മറിയം, പരേതരായ കുഞ്ഞബ്ദുല്ല മുസ്ലിയാർ, മൂസ മുസ്ലിയാർ, അബ്ദുറഹ്മാൻ ഹാജി, ഖദീജ, കുഞ്ഞയിശ, മാമി.