തൃശൂർ: കൊല്ലം അച്ചന്‍കോവില്‍ തടിയില്‍ വീട്ടില്‍ ടി.കെ. രാമചന്ദ്രന് നായര്‍ (94) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററാണ്.
ഭാര്യ: പരേതയായ രത്നമ്മ. മക്കള്‍: പ്രഫ. ടി.ആര്. ഗിരിജകുമാരി (റിട്ട. അധ്യാപിക, ശ്രീവ്യാസ എന്‍.എസ്.എസ് കോളജ്, വടക്കാഞ്ചേരി), അച്ചന്‍കോവില്‍ അജിത് (ഗതാഗതവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), ആര്. കൃഷ്ണകുമാര്‍ (കമേഴ്സ്യല്‍ ഹെഡ്, അല്‍ ജസീറ സ്റ്റീല്‍സ്, ഒമാന്‍).
മരുമക്കള്‍: പ്രഫ. എം. ഹരിദാസ് (റിട്ട. അധ്യാപകൻ, സെന്റ് അലോഷ്യസ് കോളജ്, തൃശൂര്‍), രാജലക്ഷ്മി അജിത്, വിജയ കൃഷ്ണകുമാര്‍. വനം വകുപ്പ് മുന്‍ മേധാവി ടി.കെ. രാഘവന് നായര്‍ സഹോദരനാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് അച്ചന്‍കോവിലിലെ വീട്ടുവളപ്പില്‍.