പഴയങ്ങാടി: മുട്ടം നെക്കിബസാറിലെ എൻ.കെ. അബ്ദുല്ല ഹാജി (74) നിര്യാതനായി. മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, ട്രഷറർ, മുട്ടം മേഖല മുസ്ലിം ലീഗ് പ്രസിഡന്റ്, മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂൾ മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.
കെ.എം.സി.സി, സി.എച്ച് യുവക് കേന്ദ്രം, ദുബൈ മഹല്ല് കമ്മിറ്റി എന്നിവയിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. എളമ്പേരം പാറ വാഫി കോളജ് അംഗം, പരിയാരം സി.എച്ച് സെന്റർ ഗവേണിങ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. കടവത്ത് മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീവി ഹജ്ജുമ്മ. സഹോദരങ്ങൾ: ആമുഞ്ഞി ഹാജി, ഫാത്തിമ, ജമീല, പരേതനായ മഹമൂദ്.