ഉളിക്കൽ: ആദ്യകാല കുടിയേറ്റ കർഷകൻ ആട്ടറഞ്ഞിയിലെ വെട്ടിപ്ലാവിൽ ആഗസ്തി (പാപ്പച്ചൻ-93) നിര്യാതനായി. ആദ്യകാല കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി പ്രസിഡന്റ്, ഉളിക്കൽ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, നെല്ലിക്കാംപൊയിൽ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കൊട്ടുപ്പള്ളി കുടുംബാംഗം അന്നമ്മ. മക്കൾ: കുട്ടിയമ്മ, ബേബി, ജോസ്, സണ്ണി, ജോൺസൺ, ബീന, ഷാജു, ഷാന്റി, സോളി, ഷൈനി, സുനിൽ, പീറ്റർ. മരുമക്കൾ: എൽസി, പുഷ്പം, സ്കറിയ, ഡെയ്സി, ജിൻസി, വർഗീസ്, രാജി, ബെന്നി, പള്ളിപ്പുറത്ത് ബെന്നി, ബിജു, സിൽജ, നീതു.