ചെറുപുഴ: മലയോരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചെറുപുഴ ജെ.എം.യു.പി സ്കൂളിന്റെ മാനേജറുമായ കെ. കുഞ്ഞികൃഷ്ണന് നായര്‍ (94) നിര്യാതനായി. അവിഭക്ത പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ്, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം, ജില്ല സഹകരണ ബാങ്ക് ഡയറക്ടര്‍, പയ്യന്നൂര്‍ സഹകാരി പ്രസ് സ്ഥാപക പ്രസിഡന്റ്, പയ്യന്നൂര്‍ ബ്ലോക്ക് കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റിയുടെ പ്രസിഡന്റ്, പയ്യന്നൂര്‍ കോളജ് ഭരണ സമിതി സെക്രട്ടറി, പാടിയോട്ടുചാല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പയ്യന്നൂര്‍ കോഓപറേറ്റിവ് ടൗണ്‍ ബാങ്ക് ഡയറക്ടര്‍, ചെറുപുഴ ക്ഷീരോല്പാദക സംഘം സ്ഥാപക പ്രസിഡന്റ്, ചെറുപുഴ വികസനസമിതി പ്രസിഡന്റ്, അയ്യപ്പക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ കെ. കരുണാകരന്റെ വിശ്വസ്തനായിരുന്നു. 1987ല്‍ തൃക്കരിപ്പൂരില്‍ നിന്നും ഇ.കെ. നായനാര്‍ക്കെതിരെ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അമ്മിണിയമ്മ. മക്കള്‍: ജാനകി, വേണുഗോപാല്‍ (റിട്ട. സെക്രട്ടറി ടൗണ്‍ ബാങ്ക്), പുഷ്പ, കെ.കെ. സുരേഷ്കുമാര്‍ (ഡി.സി.സി നിര്‍വാഹക സമിതിയംഗം). മരുമക്കള്‍: മാധവന്, സത്യവതി (റിട്ട. അധ്യാപിക), ജനാർദനന് (എല്‍.ഐ.സി), ലീന (അധ്യാപിക ജെ.എം.യു.പി ചെറുപുഴ). സഹോദരങ്ങള്‍: കെ. ഗോവിന്ദന്, കെ. രാഘവന്, പരേതരായ കുഞ്ഞിരാമന്, പത്മിനി, ജാനകി. മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ഓടെ ജെ.എം.യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.