കാരത്തൂർ: കൂമുള്ളിപ്പറമ്പിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ ശറഫുദ്ദീൻ (ശിഹാബ്-43) അബൂദബിയിൽ നിര്യാതനായി. രണ്ടു മാസം മുമ്പാണ് നാട്ടിൽ വന്നു പോയത്. മുമ്പ് എടക്കുളം പൊറ്റമ്മൽ ടെക്സ്റ്റയിൽസിലും കാരത്തൂർ മുറാദ് ടെക്സ്റ്റയിൽസിലും ജോലി ചെയ്തിട്ടുണ്ട്. മാതാവ്: ആയിഷ.
ഭാര്യ: അനൂസിയ. മക്കൾ: നിയ ശറഫിൻ, മുഹമ്മദ് കാസ്മി, സിയ മെഹർ. സഹോദരങ്ങൾ: സുലൈമാൻ (കുഞ്ഞിപ്പ, റോളക്സ് ഹോട്ടൽ, കാരത്തൂർ), സെയ്തലവി, ഷാഫി, മറിയാമു, കുഞ്ഞുമോൾ, മാളു, സാജിദ.
മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിലെത്തിച്ച് കാരത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.