പെരിന്തൽമണ്ണ: തിരുഹൃദയ സന്യാസിനി സമൂഹം താമരശേരി സാന്തോം പ്രോവിൻസ് അംഗമായ എസ്.എച്ച്. സിസ്റ്റർ തെരേസ് മരിയ (91) നിര്യാതയായി. അങ്ങാടിപ്പുറം പരിയാപുരം തിരുഹൃദയമഠത്തിൽ 19 വർഷം സേവനമനുഷ്ഠിച്ചിരുന്നു. സംസ്കാര ശുശ്രൂഷകൾ കൂരാച്ചുണ്ട് സെൻറ് ജോസഫ്സ് ഹോം ചാപ്പലിലും തുടർന്ന് കുളത്തുവയൽ സെമിത്തേരിയിലുമായി നടത്തി. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിച്ചു. പാലാ രൂപതയിലെ വയല പഞ്ഞിപാറയിൽ പരേതരായ യൗസേപ്പ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. പൈസക്കരി, ഉദയഗിരി, കട്ടിപ്പാറ, മേരിക്കുന്ന് എന്നിവിടങ്ങളിൽ സുപ്പീരിയറായും വായാട്ടുപറമ്പ്, തരിയോട്, തിരൂർ, കുളത്തുവയൽ, കാറ്റുള്ളമല, മരിയാപുരം, സാന്തോംഭവൻ കൂരാച്ചുണ്ട് എന്നീ മഠങ്ങളിൽ ഭവനാംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഏലിക്കുട്ടി, അന്നക്കുട്ടി, മറിയാമ്മ, സ്കറിയ, ചെറിയാൻ, പൗലോച്ചൻ.