പയ്യോളി: പുറക്കാട് തോട്ടത്തിൽ മഹല്ല് കമ്മിറ്റിയുടെ ദീർഘകാലം പ്രസിഡൻറായ പുതിയോട്ടിൽ താഴ കെ.പി. കുഞ്ഞിമൊയ്തു ഹാജി (90) നിര്യാതനായി. പുറക്കാട് നൂറുൽ ഇസ്ലാം സംഘം സ്ഥാപക അംഗവും പ്രസിഡൻറുമായിരുന്നു. ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ. മക്കൾ: ജമീല, പി.ടി. ഉസ്മാൻ (കോൺട്രാക്ടർ), പി.ടി. റഫീഖ് (അധ്യാപകൻ, അരിക്കുളം കെ.പി.എം എസ്.എം ഹൈസ്കൂൾ), നസീമ, ഉബൈദ് (ബംഗളൂരു), മുഹമ്മദ് ഷാഫി, മുഹമ്മദ് ഷരീഫ് (ഇരുവരും കുവൈത്ത്), സാഹിറ, പി.ടി. നവാസ്. മരുമക്കൾ: പി.കെ അബൂബക്കർ, അഷ്റഫ്, ഷാഹിദ, ഷമീമ, കെ.പി. നജ്മ, യൂസഫ്, സുമയ്യ, നൂസ്റ, നജ്മ.