എടവണ്ണ: സൗദിയിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. എടവണ്ണ മേത്തലങ്ങാടിയിലെ ആര്യൻതൊടിക ഷൗക്കത്തലിയാണ് (59) ജിദ്ദയിൽനിന്ന് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ എയർപോർട്ടിലേക്ക് വരുമ്പോഴാണ് മരണം. 15 വർഷമായി സൗദിയിലെ മക്ക ഹറമിന് സമീപത്തായി ജോലി ചെയ്തു വരുകയായിരുന്നു. എടവണ്ണയിലെ മുൻകാല ഫുട്ബാൾ കളിക്കാരനും സെവൻസ് ഫുട്ബാൾ റഫറിയായിരുന്നു. മൃതദേഹം സൗദിയിൽ ഖബറടക്കും. ഭാര്യ: കൊട്ടക്കോടൻ സൽമാബി (പൊങ്ങല്ലൂർ), മക്കൾ: മുഹമ്മദ് ഷാൻ, ആയിശ സമർ, ആയിശ സഹർ, സന മറിയം. മരുമക്കൾ: അക്ബർ അലി (ഓടായിക്കൽ), ഹിജാസ് (മലപ്പുറം). സഹോദരങ്ങൾ: അഹമ്മദ് കുട്ടി (കല്ലിടുമ്പ്), മുഹമ്മദ് (റിട്ട. സെയിൽസ് ടാക്സ് ജീവനക്കാരൻ), ഖദീജ (എളമ്പിലക്കോട്), റുഖിയ (പയ്യനാട്), പരേതയായ ഫാത്തിമകുട്ടി (കിഴക്കേതല).