മുക്കം: കൊടിയത്തൂർ പഞ്ചായത്ത് മുൻ വികസന സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ നേതാവുമായ തോട്ടുമുക്കം വെള്ളാഞ്ചിറ വി.എ. സണ്ണി (ആഗസ്തി -58) നിര്യാതനായി.കൊടിയത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ, സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.വൈ.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ്, എ.ഐ.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ ആഗസ്തിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ലൗലി (സെക്രട്ടറി, തോട്ടുമുക്കം ക്ഷീരോൽപാദക സഹകരണസംഘം). മക്കൾ: അഖിൽ അഗസ്റ്റിൻ (കൊച്ചിൻ ഷിപ് യാർഡ്), അലീന അഗസ്റ്റിൻ, ആതിര അഗസ്റ്റ്യൻ. സഹോദരങ്ങൾ: വി.എ. സെബാസ്റ്റ്യൻ (സി.പി.ഐ ജില്ല കമ്മിറ്റി അംഗം), തോമസ് (ബേബി), മേരി തോമസ്, ഫിലോമിന, ബിനി ഷാജി, പരേതയായ ബിൻസി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.