പേരാമ്പ്ര: കോൺഗ്രസിന്റെ കൂത്താളി മണ്ഡലം പ്രസിഡന്റായിരുന്ന ശാന്ത ഭവനിൽ വി.പി. കുഞ്ഞികൃഷ്ണൻ നായർ (91) നിര്യാതനായി. കൂത്താളി ഹൈസ്കൂൾ കമ്മിറ്റി സ്ഥാപക വൈസ് പ്രസിഡന്റ്, പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറി, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം കമ്മിറ്റി സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ശാന്തകുമാരി (അംഗൻവാടി വർക്കർ), രാമചന്ദ്രൻ (റിട്ട. ജീവനക്കാരൻ, കൂത്താളി ഹയർസെക്കൻഡറി സ്കൂൾ), സത്യൻ (ഗൾഫ്), ഗീത. മരുമക്കൾ: പി. ഭാസ്കരൻ (തിനൂർ), ഷീന (കക്കോടി), ബീന (വയനാട്), സതീശൻ (പനായി). സഹോദരങ്ങൾ: വി.പി. ഗോപാലൻ നായർ, വി.പി. കുഞ്ഞിക്കണ്ണൻ നായർ (റിട്ട. അധ്യാപകൻ, കടിയങ്ങാട് എൽ.പി സ്കൂൾ), വി.പി. ദേവകി അമ്മ, പരേതനായ വി.പി. കുഞ്ഞിരാമൻ നായർ.