പള്ളിക്കൽ: പുത്തൂർ പള്ളിക്കൽ സ്വദേശി പാലയിൽ ചേലക്കോട്ട് പി.സി. സൈതാലികുട്ടി എന്ന ചെറിയാപ്പു (80) നിര്യാതനായി. നീരോൽപാലം എ.എം.എൽ.പി സ്കൂളിലെ അധ്യാപകനായിരുന്നു. പുത്തൂർ പള്ളിക്കൽ ദാറുൽ ഇസ്ലാം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ, സലാമത്ത് നഗർ മസ്ജിദുസ്സലാം മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പുത്തൂർ പള്ളിക്കൽ പ്രാദേശിക ജമാഅത്ത് അമീർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ. മക്കൾ: താഹിറ, ഹകീം (അബൂദബി), റുക്സാന, അൻസാർ (സ്പിന്നിങ് മിൽ, മലപ്പുറം), സുബുലു സലാം (മാധ്യമം, കോഴിക്കോട്), റഷീബ. മരുമക്കൾ: അഡ്വ. മൊയ്തീൻകുട്ടി കുറ്റിപ്പാല, അബ്ദുൽ ജലീൽ പൊന്മുണ്ടം, കെ.സി. റംസാൻ ചെന്നമങ്ങല്ലൂർ, ആമിന, നഷീദ, റുഫ്സിയ. സഹോദരങ്ങൾ: പി.സി. അഹമ്മദ് കുട്ടി, ഡോ. ബാവ, മൊയ്തു, മജീദ് മാസ്റ്റർ, ഹമീദ് മാസ്റ്റർ, നാസർ മാസ്റ്റർ, ജാബിർ, ജമീല, ശരീഫ, സറീന.