കോഡൂര്വെസ്റ്റ്: വരിക്കോട് ഉര്‍ദുനഗര്‍ സ്വദേശി പിച്ചന് മുട്ടങ്ങാതൊടി സൈനുദ്ദീന്‍ മുസ്ലിയാർ (77) നിര്യാതനായി.
കോഴിക്കോട് ജില്ലയിലെ കൊമ്മേരി എല്‍.പി സ്കൂള്‍, എരഞ്ഞിമങ്ങാട് ജി.യു.പി സ്കൂള്‍, താനൂര്‍ ജി.എല്‍.പി സ്കൂള്‍, കോഡൂര്‍ വടക്കേമണ്ണ ജി.എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
വരിക്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ശംസുല്ഉലൂം മദ്റസ പ്രസിഡന്റ്, മുസ്ലിം ലീഗ് വരിക്കോട് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ്, ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്മാന്, ദയ ധര്‍മ സംഘം റിലീഫ്, കോഡൂര്‍ അല്‍ഹുദ എജുക്കേഷനല്‍ കൾചറല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്നിവയുടെയെല്ലാം ഭാരവാഹിയുമായിരുന്നു.
പിതാവ്: പരേതനായ പിച്ചന് മുട്ടങ്ങാതൊടി കുഞ്ഞഹമ്മദ്. ഭാര്യ: ഫാത്തിമ. മക്കള്‍: അഹമ്മദ് അലി (അസി. എന്‍ജിനീയര്‍, ജലസേചന വകുപ്പ്), അമീര്‍ അലി (സെക്രട്ടറി, ദമ്മാം കെ.എം.സി.സി), ആബിദ് അലി, അസ്മാബി, അയിഷാബി, അനീസ, പരേതയായ ഹഫ്സത്ത്.
മരുമക്കള്‍: ചോലക്കല്‍ മുഹമ്മദ് കുട്ടി (പ്രസിഡന്റ്, സൗദി കെ.എം.സി.സി. കിഴക്കന്‍ പ്രവിശ്യ), അബ്ദുല്‍ഹമീദ്, ഉമ്മര്‍ ഉമ്മത്തൂര്‍, കമ്മുക്കുട്ടി, കദീജ, ഷംന, ഷംന വില്ലന്‍.