തിരൂർ: തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജിൽ ദീർഘകാലം അധ്യാപകനായും തുടർന്ന് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ച പറമ്പത്ത് സലാഹുദ്ദീൻ (പി.എസ്. സലാഹുദ്ദീൻ- 75) നിര്യാതനായി. 1964 ൽ ബി.എസ്സി എൻജിനീയറിങ് ബിരുദവുമായി സർവിസിൽ പ്രവേശിച്ച അദ്ദേഹം തിരൂരിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. തിരൂരിലെ ആദ്യകാല ചാർട്ടേഡ് സിവിൽ എൻജിനീയറും, എം.എസ്.എസ് തിരൂർ യൂനിറ്റ് പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: റിട്ട. എ.ഇ.ഒ പരേതനായ സെയ്താലിക്കുട്ടി. ഭാര്യ: കെ.ടി സുഹറ. മക്കൾ: സഫീർ (സിവിൽ എൻജിനീയർ), ദിൽഷാദ് (ഫാർമസിസ്റ്റ്), ഷംല .
മരുമക്കൾ: സബാഹ് പാലക്കാട്, ജസീന, ജിഷ.