നാദാപുരം: പരേതനായ പിലാട്ട്യമ്പത്ത് പോക്കറുടെ ഭാര്യ മുക്രിന്റവിട പാത്തു ഹജ്ജുമ്മ (90) മുക്കത്തെ മകളുടെ വീട്ടിൽ നിര്യാതയായി. പരേതനായ കാരേകുന്നത്ത് അമ്മദ് ഹാജിയുടെ മകളാണ്. മക്കൾ: മാമി ഹജ്ജുമ്മ, സാറ ഹജ്ജുമ്മ, സുലൈഖ ഹജ്ജുമ്മ, ആസ്യ ഹജ്ജുമ്മ, സൗദ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതനായ അമ്മദ് ഹാജി. മരുമക്കൾ: ജി.പി. കുഞ്ഞമ്മദ് ഹാജി, തടങ്ങാട്ട് അബ്ദുല്ല ഹാജി (ഖത്തർ). അബൂബക്കർ ഹാജി (അണ്ടോണ), പര്യയി ഹാജി (നമ്പ്യത്താൻകുണ്ട്). സുലൈഖ ക്രീണാരി (പെരിങ്ങത്തൂർ), പരേതരായ കോമത്ത് പോക്കർ (തീക്കുനി), ബീരാൻ കോയ (മുക്കം). സഹോദരങ്ങൾ: തൈക്കണ്ടി അയിശു ഹജ്ജുമ്മ, പരേതരായ കണ്ണോളി പോക്കർ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞേറ്റി ഹാജി, ആലിക്കുട്ടി, മൊയ്തു, മാമി ഹജ്ജുമ്മ. ഖബറടക്കം ബുധൻ രാവിലെ 11ന് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.