പേരാമ്പ്ര: ചേളന്നൂർ എ.കെ.കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുളിയങ്ങലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ ചേനോളി (70) നിര്യാതനായി. കേരള ജൈവ കർഷക സമിതി മുൻ ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവും സ്റ്റേറ്റ് വോളിബാൾ പാനൽ റഫറിയുമാണ്.
ഭാര്യ: ചന്ദ്രിക. മക്കൾ: സിത്താര, ധീരജ് (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ).
മരുമക്കൾ: ബിശ്വാസ് (ഡി.വൈ.എസ്.പി, ഇന്റേണൽ സെക്യൂരിറ്റി കോഴിക്കോട്),
ശോണിമ (കണ്ണംകുളം എ.എൽ.പി സ്കൂൾ).
സഹോദരങ്ങൾ: മാണിക്യം (പുളിയോട്ട് മുക്ക്), ജാനകി (കായണ്ണ), കാർത്യായനി (കാരയാട്), പരേതരായ കുഞ്ഞിരാമൻ പൂളപ്പിലാക്കൂൽ, കണാരൻ കാവുങ്ങൽ, മാധവി (കാവുന്തറ).