തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക സംസ്ഥാന വൈസ് പ്രസിഡന്റും പുളിമൂട് ഭാസ്കര സ്റ്റോഴ്സ്, ഇന്റർനാഷനൽ ടൂറിസ്റ്റ് ഹോം എന്നിവയുടെ ഉടമയുമായ പുളിമൂട് കെ. വാസുദേവൻ നായർ (93) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭരണഘടനയിൽ ഒപ്പുവെച്ച നേതാക്കളിൽ അവശേഷിക്കുന്ന രണ്ടുപേരിൽ ഒരാളാണ് വാസുദേവൻ നായർ. എ. സരസമ്മയാണ് ഭാര്യ. മക്കൾ: പരമേശ്വരൻ നായർ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പുത്തൻചന്ത യൂനിറ്റ് ട്രഷറർ), രാജേശ്വരി, രവികുമാർ, ജയശ്രീ, മോഹൻകുമാർ, ഹരികുമാർ, ലത എസ്. നായർ. മരുമക്കൾ: എസ്. കൃഷ്ണകുമാരി, മേക്കൂർ വിജയകുമാർ, ഉഷാകുമാരി, ബി. ഉദയകുമാർ, എസ്. ഗോപകുമാർ, ദിനി, ആതിര, കെ. വിജയകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.