ചൊക്ലി: പന്ന്യന്നൂർ വിശ്രാന്തിയിലെ കളത്തിൽ ഗോവിന്ദൻ (80) നിര്യാതനായി.
മാഹി ജവഹർലാൽ നെഹ്റു ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷക സമിതി അംഗവും ‘ഒരേ ഭൂമി ഒരേ ജീവൻ’ പരിസ്ഥിതി മാസികയുടെ ചീഫ് എഡിറ്ററും ആയിരുന്നു.
ഭാര്യ: കെ. പ്രേമവല്ലി. (റിട്ട. അധ്യാപിക പാനൂർ കെ. കെ.വി.എം. ഹയർസെക്കൻഡറി സ്കൂൾ).
മക്കൾ: ദീപ്തി (കാപ്പാട് ), ഡോ. സൂര്യ (പുതുച്ചേരി).
മരുമക്കൾ: മനോജ് മേലെക്കണ്ടി (ജി.എച്ച്.എസ്.എസ് പുഴാതി) ഡോ. ശിവപ്രസാദ് (പുതുച്ചേരി).
സഹോദരങ്ങൾ: ശ്രീധരൻ (റിട്ട. ആർമി), ശ്രീമതി (റിട്ട. അധ്യാപിക, മൂര്യാട് സെൻട്രൽ യു. പി. സ്കൂൾ), പവിത്രൻ (ആമ്പിലാട്) ശശികുമാർ (റിട്ട. പ്രഥമാധ്യാപകൻ, തിരുവാൽ യു.പി സ്കൂൾ, പാനൂർ) പരേതനായ വിജയൻ (കണ്ണംവെള്ളി).