കോഴിക്കോട്: വാടിയിൽ അബൂബക്കറിന്റെ (കുഞ്ഞപ്പായി) ഭാര്യ ജമീല (ബിച്ചു അബൂബക്കർ - 64 ) കണ്ണഞ്ചേരി ബിച്ചു ഹൗസിൽ (കൈരളി റസിഡൻസ്) നിര്യാതയായി. എം.ജി.എം. കല്ലായ് മണ്ഡലം സെക്രട്ടറിയും ജില്ല വൈസ് പ്രസിഡൻറുമാണ്. പരേതരായ മങ്ങാട്ട്കണ്ടി മൊയ്തീൻകോയയുടെയും തരേങ്ങൽ പാത്തുമ്മബിയുടെയും മകളാണ്. മക്കൾ: വി. റജുല, റാഷിദ്, റിജാസ് (ഇരുവരും കുവൈത്ത്). മരുമക്കൾ: എ.എം. ഈസ അർഷദ്, ഫരീജ (ടീച്ചർ, പ്രസ്റ്റീജ് സ്കൂൾ, പട്ടേൽതാഴം), സുഹ. സഹോദരങ്ങൾ: ആലിക്കോയ (ബാബു), റുക്കിയ, റഷീദ, സാബിറ, ജലീല, അബൂബക്കർ കോയ, ഹമീദ, ഹബീബ് റഹ്മാൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് കണ്ണഞ്ചേരി റഫീക്കുൽ ഇസ്ലാം ജുമാ മസ്ജിദിലും തുടർന്ന് ളുഹർ നമസ്കാരശേഷം കണ്ണംപറമ്പ് പള്ളിയിലും നടക്കും.