കൊടിയത്തൂർ: ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോതമ്പറോഡ് തോണിച്ചാല്‍ മുറത്തുമൂലയില്‍ ജസീര്‍ (42) നിര്യാതനായി.
ഇക്കഴിഞ്ഞ ജനുവരി മൂന്നിന് ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നക്ല സ്ട്രീറ്റില്‍ വെച്ച് മറ്റൊരു ടാങ്കറിന്റെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പിതാവ്: ബഷീര്‍.
മാതാവ്: സുബൈദ. ഭാര്യ: റസീന. മക്കൾ: ഫാത്തിമ റജ (വിദ്യാര്‍ഥി മമ്പാട് കോളജ്), നജ ഫാത്തിമ (വിദ്യാര്‍ഥി, കൊടിയത്തൂര്‍ പി.ടി.എം ഹൈസ്കൂള്‍), ജസ ഫാത്തിമ (വിദ്യാർഥി, നെല്ലിക്കാപറമ്പ് സി.എച്ച് എൽ.പി സ്കൂൾ) സഹോദരിമാര്‍: സറീന, റഹീന, റസ്ല.