തളിപ്പറമ്പ്: കടമ്പേരിയിലെ പിള്ളയാടി ലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. ഗോവിന്ദൻ നായർ (റിട്ട. അധ്യാപകൻ). മക്കൾ: പി. ഇന്ദിരാദേവി (റിട്ട. ഹെഡ്ടീച്ചർ, പറവൂർ എ.എൽ.പി സ്കൂൾ), പി.വി. മാധവൻ നായർ (മാനേജിങ് ഡയറക്ടർ, കേരള ആയുർവേദ വൈദ്യശാല ലിമിറ്റഡ്, തളിപ്പറമ്പ്), ഗിരിജ, പി. ഭാർഗവി, പി. വാസുദേവൻ (കേരള ആയുർവേദ വൈദ്യശാല ലിമിറ്റഡ്, തളിപ്പറമ്പ്), പി. ശാന്തകുമാരി (പുണെ), പി. രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: പി. കേശവൻ നമ്പ്യാർ (റിട്ട. ഹെഡ്മാസ്റ്റർ പറവൂർ എ.എൽ.പി സ്കൂൾ), ഇ.കെ. സുമംഗല (തൃച്ചംബരം), എ. ഗോപാലകൃഷ്ണൻ (റിട്ട. അസി. സെൻട്രൽ ഇന്റലിജൻസ് ഓഫിസർ), പി.വി. പുഷ്പ (കടമ്പേരി), കെ.പി. അംബുജം (സീനിയർ ക്ലർക്ക്, പി.ഡബ്ല്യു.ഡി ഓഫിസ്, കണ്ണൂർ), പരേതരായ എം. നാരായണൻ നമ്പ്യാർ (വിമുക്തഭടൻ), പത്മനാഭൻ നായർ (റിട്ട. ഓഫിസർ ബജാജ് ഓട്ടോ ലിമിറ്റഡ്, പുണെ). സഹോദരങ്ങൾ: പരേതരായ പത്മനാഭൻ നായർ, യശോദ അമ്മ, രോഹിണി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ. വെള്ളിയാഴ്ച രാവിലെ മുതൽ കടമ്പേരിയിലെ പി. ഗിരിജയുടെ വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചക്ക് മൂന്നിന് കടമ്പേരി പൊതു ശ്മശാനത്തിൽ.