ആലത്തൂർ: ചായ വെക്കുമ്പോൾ അടുപ്പിൽനിന്ന് അബദ്ധത്തിൽ വസ്ത്രത്തിൽ തീ പടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. പഴമ്പാലക്കോട് കൃഷ്ണനിലയത്തിൽ പരേതനായ റിട്ട. അധ്യാപകൻ കൃഷ്ണസ്വാമിയുടെ ഭാര്യ രുക്മിണി അമ്മാളാണ് (95) മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് സംഭവം. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മക്കള്‍: സദാശിവന്, കാഞ്ചന, ഭാഗ്യനാഥന്, ത്യാഗരാജന്, ഹരിഹരന്. മരുമക്കള്‍: ജയന്തി, പുഷ്പലത, ജയകുമാരി, പ്രതിഭ, പരേതനായ ചീരങ്കൻ ചെട്ടിയാർ. സംസ്കാരം: ചൊവ്വാഴ്ച രാവിലെ തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.