കുഴൽമന്ദം: ദേശീയപാതയിൽ അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. കണ്ണാടി മണലൂർ പൊന്നുകുട്ടിയാണ് (85) മരിച്ചത്. ഞായറാഴ്ച പുലർച്ചയാണ് അപകടം. പൊന്നുകുട്ടി ശനിയാഴ്ച വൈകീട്ട് 6.30ന് വീട്ടിൽനിന്ന് ഇറങ്ങിയതാണ്.
ചില ദിവസങ്ങളിൽ വീട്ടിൽനിന്ന് ഇറങ്ങിയാൽ അന്ന് തിരിച്ചെത്താറില്ലെന്നും പരിസരത്തെ വീടുകളിൽ താമസിക്കാറുെണ്ടന്നും അതുകൊണ്ട് അന്വേഷിച്ചു പോകാറില്ലെന്നും വീട്ടുകാർ പറഞ്ഞു. ഉച്ചക്ക് പന്ത്രണ്ടോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. അപകടം നടന്ന സ്ഥലത്തെ സി.സി ടി.വി പരിശോധനയിൽ മാത്രമേ ഇടിച്ച വാഹനം കണ്ടെത്താൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കലാധരൻ, കാഞ്ചന, പരേതയായ കലാവതി. മരുമക്കൾ: കുഞ്ഞിലക്ഷ്മി, കണ്ണൻ, വിജയൻ.