ചാലിയം: വെള്ളേക്കാട്ട് മുഹമ്മദ് കുട്ടി (85) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: സൈതലവി (റിട്ട. അധ്യാപകൻ, ഉമ്പിച്ചി ഹാജി സ്കൂൾ), കുഞ്ഞാലിക്കുട്ടി, നഫീസ, നൂറുദ്ദീൻ (അധ്യാപകൻ, ഉമ്പിച്ചി ഹാജി സ്കൂൾ), മൊയ്തീൻകോയ, റസിയ. മരുമക്കൾ: സാബിറ, ഷംസാദ്, ബഷീർ (ചെട്ടിപ്പടി), റസീന, മർസൂന, ഫൈസൽ (ഫറോക്ക്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച മൂന്നിന് ചാലിയം കണ്ടറം ജുമാ മസ്ജിദിൽ.