പയ്യന്നൂർ: വെള്ളൂരിലെ കലാ സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ എം. കൃഷ്ണൻ (75) നിര്യാതനായി. സി.പി.എം ആദ്യകാല ബ്രാഞ്ച് സെക്രട്ടറി, ബീഡി തൊഴിലാളി യൂനിയൻ സംഘാടകൻ എന്നീ നിലകളിൽ സജീവമായിരുന്നു. ഗണേശ് ബീഡി കമ്പനിക്കെതിരെ മംഗളൂരുവിൽ നടന്ന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിരുന്നു.
വെള്ളൂർ ജനകീയ കലാസമിതിയുടെ സ്ഥാപകനും കലാസമിതിയുടെ നാടകങ്ങളിലെ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിലെ നിറ സാന്നിധ്യവുമായിരുന്നു. ദിനേശ് ബീഡി മേസ്ത്രിയായി വിരമിച്ചതിനെ തുടർന്ന് പി.എഫ് പെൻഷൻ സംഘടനയുടെ സംഘാടകനായി മാറി. പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റിയംഗവും പയ്യന്നൂർ മേഖല സെക്രട്ടറിയുമാണ്.
പരേതരായ രാമന്റെയും മട്ടമ്മൽ പാറുവിന്റെയും മകനാണ്. ഭാര്യ: കെ. പ്രമീള. മക്കൾ: ബിന്ദു (കൊയ്യോങ്കര), ബിജി. മരുമക്കൾ: സജീവൻ (ഉദിനൂർ), പരേതനായ പ്രഭാകരൻ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 8.30ന് ജനകീയ കലാസമിതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചക്ക് 11ന് സംസ്കരിക്കും.