താമരശ്ശേരി: വീട്ടിൽനിന്ന് നോമ്പുതുറന്നശേഷം പള്ളിയിലേക്കു നടന്നുപോകുമ്പോൾ ബൈക്കിടിച്ച് വയോധികൻ മരിച്ചു. മലോറം കെട്ടിന്റെ അകായിൽ പരീദ് (85) ആണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ദേശീയപാതയിൽ മലോറത്തുവെച്ചാണ് അപകടം. അമിതവേഗത്തിൽ എത്തിയ ബൈക്ക് പരീദിനെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ നടക്കും. ഭാര്യ: ആമിന.
മക്കൾ: മുഹമ്മദ്, ലത്തീഫ്, സലാം, നാസർ, സുബൈദ, സൗദ, സൈഫു. മരുമക്കൾ: മുജീബ് റഹ്മാൻ, നവാസ്, സുനീറ, റംല, നദീറ, അലീമ, പരേതനായ മുസ്തഫ.