പഴയങ്ങാടി: സാമൂഹിക പ്രവർത്തകനും പ്രമുഖ തെയ്യം കലാകാരനും റിട്ട. പി.ഡബ്ല്യു.ഡി ഡ്രൈവറുമായിരുന്ന കൊയോൻ ഗോവിന്ദൻ (79) നിര്യാതനായി. പാരമ്പര്യകലയെ സംരക്ഷിക്കുന്നതിന് 2018-19 വർഷം സംസ്ഥാന സർക്കാർ ഫോക്ലോർ അക്കാദമി അവാർഡ് നൽകി ആദരിച്ചിരുന്നു. മുട്ടുകണ്ടി നാഷനൽ ബ്രദേഴ്സ് ക്ലബിന്റെ സ്ഥാപകനാണ്. ഭാര്യ: രോഹിണി. മക്കൾ: ടി. അനിൽ ബോസ് (അസി. ജയിൽ സൂപ്രണ്ട്, ചീമേനി ഓപൺ ജയിൽ), പ്രദീപൻ (ആർ.പി.എഫ്), റോഷിണി പ്രിയ (അധ്യാപിക, ചെറുതാഴം മുച്ചിലോട്ട് എൽ.പി സ്കൂൾ). മരുമക്കൾ: പ്രമീള, അഖില, രാജ്കുമാർ. സഹോദരങ്ങൾ: കെ. ബാബുരാജൻ (റിട്ട. എസ്.എസ്.എ, കെ.എസ്.ഇ.ബി), പരേതരായ കെ. കുഞ്ഞിരാമൻ (റിട്ട. ഫിഷറീസ് ഇൻസ്പെക്ടർ), മോഹനൻ (ഡ്രൈവർ, സതേൺ റെയിൽവേ)