കായംകുളം: കന്നയിൽ വീട്ടിൽ അഡ്വ. പോൾ കെ. കന്നേൽ (67) നിര്യാതനായി. സിഡ്കോ, ഹാൻടെക്സ് എന്നീ സ്ഥാപനങ്ങളുടെ മനേജിങ് ഡയറക്ടർ, എൻ.പി.ഡി.സിയുടെ സി.ഇ.ഒ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സൂസൻ പോൾ. മക്കൾ: ഡോ. അനീഷ് ജോർജ് പോൾ ( പീഡിയാട്രീഷൻ, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), ഡോ. അനിൽ ജോർജ് പോൾ (ഓർത്തോപീഡീഷൻ, ഫെലോഷിപ് മിഷൻ ഹോസ്പിറ്റൽ, കുമ്പനാട് ). മരുമക്കൾ: ഡോ. ശാന്തി ജോൺ തരകൻ, ഡോ. ലിൻസി പോൾ ( ഇരുവരും പരുമല സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റൽ ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാദീശ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.