കണ്ണങ്കര: ‘മാധ്യമം’ പുത്തനങ്ങാടി ഏജന്റ് വാരണം തെക്കേ പൊഴിഞ്ഞയിൽ എ. പരീതുകുട്ടി (95) നിര്യാതനായി. ദീർഘകാലം വാരണം ജമാഅത്ത് സെക്രട്ടറി, ചേർത്തല താലൂക്ക് ജമാഅത്ത് കൗൺസിൽ സെക്രട്ടറി, വാരണം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുട്ടത്തിപ്പറമ്പ് കയർ വ്യവസായ സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ടി.പി.എ. ലത്തീഫ് (മുൻ വൈസ് പ്രസിഡന്റ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്), വഹീദ, നദീറ, സെയ്ഫുന്നിസ (സാക്ഷരത പ്രേരക്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: സുജ, വാഹിദ്, നവാസ്, ഇസ്മായിൽ. സഹോദരങ്ങൾ: പ്രഫ. പി.എ. അലിക്കുഞ്ഞ് (റിട്ട. പ്രിൻസിപ്പൽ അൽഅമീൻ കോളജ്, എടത്തല), ഫാത്തിമ, ടി.എ. അബ്ദുൽ റഹ്മാൻ (റിട്ട. അധ്യാപകൻ), മുഹമ്മദ് ഷാഫി.