വാളക്കയം: ക്രിംസ് സ്ഥാപകനും മുൻ സെക്രട്ടറിയുമായ കുളങ്ങരമുറിയിൽ കെ.ടി. ഫിലിപ്പ് (പാപ്പച്ചി -96) നിര്യാതനായി. ഭാര്യ: വായ്പൂര് കൽപകശ്ശേരി സിസിലിയാമ്മ. മക്കൾ: തങ്കമ്മ, ജോയിസ് (റിട്ട. എച്ച്.എം, സെന്റ് മേരീസ് സ്കൂൾ കൊരട്ടി), പരേതനായ ജോണി, തോമാച്ചൻ, മോളി, ബെന്നി, സാബു (റിട്ട. അധ്യാപകൻ, സെന്റ് ഇഫ്രേംസ് ചിറക്കടവ്), ലാലി (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കൊടുങ്ങൂർ), ജിജി, റോസമ്മ. മരുമക്കൾ: അപ്പച്ചൻ മാലത്ത് (റിട്ട. സെക്രട്ടറി, ക്രിംസ് കാഞ്ഞിരപ്പള്ളി), ബേബിച്ചൻ (റിട്ട. എച്ച്.എം, എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്), ലളിത, അപ്പച്ചൻ, ലൈസാമ്മ, ബീന (ന്യൂസിലൻഡ്), മാത്തുക്കുട്ടി (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), ബിജു, ടോമി. സംസ്കാരം വ്യാഴാഴ്ച 11ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.